സന്യാസം പിന്നെ ചിരി

സന്യസിക്കാൻ പോവുന്നുവെന്ന് പറഞ്ഞപ്പോൾ കുനിയുകയാണെന്ന ഭാവത്തിൽ അവൾ മുഖം പൊത്തി ചിരിക്കാൻ ആരംഭിച്ചു.

നിനക്ക് സന്യാസത്തെ കുറിച്ച് എന്തറിയാം?

അതു കേട്ടിട്ടെന്ന പോലെ തണുത്ത കാറ്റ് വീശുന്നു

മുടിയിഴ ഒതുക്കി കൊണ്ട് പറഞ്ഞു

ബുദ്ധൻ, ശ്രീരാമകൃഷ്ണ പരമഹംസർ,വിവേകാനന്ദൻ,

പിന്നെ.....? 

പിന്നെ അറിയില്ല

ഇവരൊന്നും എന്റെ പാരമ്പര്യത്തിൽപ്പെട്ടവരല്ല. എന്റെ വല്ല്യച്ഛൻ മുൻ സന്യാസിയായിരുന്നു. എനിക്ക് വല്ല്യച്ഛന്റെ പാരമ്പര്യമാണ്

ഞാനൊരു ലൈം ജ്യൂസ് വാങ്ങിത്തരാം

എന്തിന്?

എന്നെ ഇത്രയും ചിരിപ്പിച്ചതിന്  (അവൾ വീണ്ടും പൊട്ടിച്ചിരിക്കുന്നു)

വെറുതേ കളിയാക്കരുത് സന്യാസമാണ്.. ശപിക്കാൻ പറ്റും പരീഷിത്തിന്‍റെ കഥ അറിയാമല്ലോ‍?

ഇല്ല.....

ഇല്ലേ? എന്നാൽ പറയാൻ സമയമില്ല

വീണ്ടും പൊട്ടിച്ചിരി മുഴങ്ങുന്നു, മൈതാനത്ത് ബുദ്ധന്‍റെ ചിരിച്ച പ്രതിമ നിൽക്കുന്നു. 

അങ്ങും ചിരിക്കുന്നോ‍?

എല്ലാവരും ഇങ്ങനെ ചിരിച്ചാൽ ഞാനെങ്ങനെ സന്യസിക്കും. 

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.