എവിടെയാണ് നമുക്ക് പിഴച്ചത്?

ഞാനും അവളും.. ഈ ലോകം തന്നെ ഞങ്ങൾക്ക് എതിരെ വന്നാലും അതിനെയെല്ലാം എതിർത്ത് ഞങ്ങൾ ഒന്നാകും.

അവളൊരു ദിവസം മിണ്ടിയില്ലങ്കിൽ എനിക്ക് സഹിക്കാൻ പോലും കഴിയില്ല... പിന്നെ എവിടെയാണ് പിഴച്ചത് ആർക്കാണ് പിഴച്ചത്? ആർക്കും അല്ല എനിക്ക് തന്നെയാണ് പിഴച്ചത്.

അത്യാവശ്യം നല്ല നിലയിൽ ജനിച്ച പെൺകുട്ടിയാണവൾ എനിക്ക് വേണ്ടി അവൾ അതെല്ലാം ഉപേക്ഷിക്കാൻ ഒരുക്കമാണ്. എനിക്ക് നഷ്ടപ്പെടാൻ ഒന്നുംതന്നെ ഇല്ല.

എനിക്ക് വേണ്ടി അവൾ ചീത്തയും അടിയും കൊള്ളാത്ത ദിവസങ്ങൾ കുറവ് അച്ഛനും ഏട്ടന്മാരും എല്ലാരും അവളെ മാറ്റാൻ മൂന്ന് നാല് വർഷമായി ശ്രെമിച്ചുകൊണ്ടിരിക്കുവാണ് അതൊക്കെ വിഫലം. എനിക്കും അവളുടെ ചേട്ടമ്മാരുടെ കൈയിൽ നിന്നും കയ്യും കണക്കും ഇല്ലാതെ കിട്ടിട്ടുണ്ട്.. അതൊന്നും ഞങ്ങൾക്ക് ഇടയിൽ ഒരു തടസം ആയില്ല.

മഹാ വാശിക്കാരിയാണവൾ. വീട്ടുകാരുടെ സമ്മതം ഇല്ലാതെ കല്യാണം കഴിക്കാൻ അവൾ തയാറല്ല കഴിക്കുവാണേൽ വീട്ടുകാരുടെ സമ്മതപ്രകാരം മാത്രം അല്ലങ്കിൽ കല്യാണം കഴിക്കാതെ ജീവിക്കും ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആണ്.

അങ്ങനെ പോയികൊണ്ടിരിക്കെ അവളുടെ പിറന്നാൾ ദിവസം അവളെ അമ്പലത്തിൽ കൊണ്ടുപോകുമോ ചോദിച്ചു ഞാനും ഏറ്റു അവൾക്ക് ഉള്ള സർപ്രൈസ്‌ ഗിഫ്റ് കൊടുക്കാലോ എന്ന് ഞാനും വിചാരിച്ചു.

അവളെ ബൈക്കിൽ കേറ്റി ഞങ്ങൾ അമ്പലത്തിൽ പോയി മടങ്ങും വഴി അവളുടെ ചേട്ടൻ കണ്ടത് എന്റെ ബുദ്ധിമോശം... അവളും പറഞ്ഞു വേഗം വിട്... ഞാനും വണ്ടി വളരെ വേഗം വിട്ടു, അവളുടെ ചേട്ടൻ പുറകിലും.

ഒരു ജംഗ്ഷൻ വന്നപ്പോൾ ഞാൻ ഒന്നും നോക്കില്ല അവളുടെ ചേട്ടനെ ഒഴിവാക്കാൻ വേഗത കൂട്ടി കടന്നു പോയി. അവളുടെ ചേട്ടന്റെ അടിയുടെ ചൂടും എന്റെ പേടിയും ആയിരുന്നു.

ഒരു ശബ്‌ദം കേട്ട് ജംഗ്ഷനിലോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ ചേട്ടന്റെ ബൈക്ക് ബസിൽ ഇടിച്ചിരിക്കുന്നു. ഞാൻ വേഗം വണ്ടി ചവിട്ടി നിർത്തി അവള് ബൈക്കിൽ നിന്നും ഇറങ്ങി ഓടി. ഞാൻ വണ്ടി നിർത്തി അവിടെ ചെല്ലുമ്പോൾ അവളുടെ അലമുറ ഇട്ട കരച്ചിൽ മാത്രം.. ആളുകൾ എന്നെ നോക്കി എന്തക്യോ പറയുന്നുണ്ട് എന്റെ മനസ്സ് മരവിച്ചിരിക്കുന്നു എനിക്ക് അറിയില്ല എന്താ ചെയ്യണ്ടത് എന്ന്.

അവളുടെ ചേട്ടനെ അടുത്ത വണ്ടിലോട്ടു മാറ്റി ഹോസ്പിറ്റൽ എത്തിയപ്പോഴേക്കും ആളുകൾ പറയുണ്ടായിരുന്നു ആള് പോയി എന്ന്..  എനിക്ക് അവിടെ സംഭവിക്കുന്ന കാര്യങ്ങൾ ഒന്നും അറിയുന്നില്ല. അവളുടെ കരച്ചിൽ മാത്രം ഇടക്ക് ഇടക്ക് കേൾക്കുണ്ട്. ഞാൻ കാരണം ഒരു ജീവൻ...

അതിനു ശേഷം അവൾ എന്നോട് ഒന്ന് ശെരിക്കും മിണ്ടിട്ടുപോലും ഇല്ല അവൾ എന്നോട് ഓരോ ദിവസം കഴിയുതോറും അകന്നുകൊണ്ടേയിരുന്നു. ഒരു ദിവസം അവൾ എന്നെ വിളിച്ചു എനിക്ക് ഒന്ന് കാണണം എന്ന് പറഞ്ഞു എനിക്ക് എന്ത് സന്തോഷം അയന്നോ ഒരു കോഫി ഷോപ്പിലോട്ട് വരാനാണ് പറഞ്ഞത് ഞാൻ അവിടെ ചെല്ലുമ്പോൾ അവൾ അവളെ കണ്ട ഞാൻ ഞെട്ടിപോയി അവൾ ഒരുപാടു മാറിപ്പോയ് ഒരു പ്രസരിപ്പും ഇല്ലാത്ത അവളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ഞാൻ അവളുടെ മുന്നിൽ ചെന്ന് ഇരുന്നു അവൾ എന്റെ മുഖത്തു പോലും നോക്കാതെ പറഞ്ഞു

"എനിക്ക് വേറെ കല്യാണം ശെരിയായി ഞാൻ ഇനി എങ്ങനെ ജീവിക്കും എന്നൊന്നും അറിയില്ല പക്ഷെ ഇനി എനിക്ക് എന്റെ വീട്ടുകാരെ സങ്കടപ്പെടുത്താൻ കഴിയൂല ഞാൻ പോവാണ് എന്നോട് പൊറുക്കണം"

എന്ന് മാത്രം പറഞ്ഞു അവൾ എഴുന്നേറ്റ തിരിഞ്ഞു നോക്കാതെ കണ്ണിൽ ഒരു കടൽ കണക്കെ നിറഞ്ഞ കണ്ണും പൊട്ടുന്ന മനസ്സുമായി എന്റെ കണ്ണിൽ നിന്നും നടന്ന അകന്നു പോയി.

എന്റെ ജീവിതം അർത്ഥശൂന്യമായിരിക്കുന്നു.

അവൾ ഇടക്ക് നാട്ടിൽ വരുമ്പോൾ ദൂരെ നിന്നും കാണാറുണ്ട്. ആരും അറിയാതെ ഞാൻ ഇന്നും ജീവിക്കുണ്ട്.. ജീവിക്കുന്നു എന്നു മാത്രം