നീ ഞാനായതും
ഞാൻ നീയായതും
നമ്മൾ രണ്ടായതും
മഴയിൽ ഒന്നായതും
അവിടെയല്ല....
നീ പറഞ്ഞതും
ഞാൻ പറയാത്തതും
നിനക്ക് പ്രിയപ്പെട്ടതും
എനിക്ക് അപ്രിയമായതും
അവിടെയല്ല
നിനക്ക് കാണാൻ കഴിയുന്നതും
എനിക്ക് കഴിയാത്തതും
അവിടെയാണ്
എന്തിലേറെ
അല്ലാത്തതെന്തും
അവിടെയാണ്.