മടക്കയാത്ര

മടക്കയാത്രയ്ക്കായ് കൊതിക്കുന്നു മനം 

ബാല്യത്തിലേക്കൊരു മടക്കയാത്ര..

നിറമേഴും വാരിതൂവിയ ബാല്യകാലം..

വെള്ളിക്കൊലുസിൻ കൊഞ്ചലുകൾ

കുസൃതികാട്ടി ചിരിച്ചൊരു ബാല്യകാലം

പട്ടുപാവാട തുമ്പിലുതിർന്ന മഴത്തുള്ളികളെ

കൈക്കുമ്പിളിൽ കവർന്നെടുത്ത ബാല്യകാലം..

അമ്മതൻ പൂവായ് വിടർന്നു വിലസിയ വസന്തകാലം...

അമ്മയുരുട്ടിത്തന്ന ചോറുരുളകളിൽ

പരിഭവം മറന്നൊരു സുവർണകാലം..

അമ്മതൻ വാത്സല്യമാവോളം 

നുകർന്നൊരു ബാല്യകാലം...

അമ്മതൻ തലോടലിൻ കരുതലിൽ 

മതിമറന്നുറങ്ങിയ ബാല്യകാലം..

കുപ്പിവളക്കിലുക്കത്തിലുള്ളിലുതിരും പാട്ടിന്റെ 

ഈരടികൾ പാടി നടന്നൊരാ ബാല്യകാലം..

കുടുകുടെ ചിരിച്ചും കളിച്ചും

മതിവരാതുള്ളൊരു ബാല്യകാലം..

പൊന്നോണവെയിലിൽ പാറിപറക്കുമൊരു

പൊൻതുമ്പിയായ് പറന്ന കാലം..

മഞ്ഞുപെയ്യും പുലർവേളകളിൽ 

ഒരു പനിനീർപൂവാകാൻ കൊതിച്ച കാലം..

എങ്ങോ പോയ്മറഞ്ഞൊരു വിഷുക്കാലം..

മധുരം കിനിയുമൊരാ മാമ്പഴക്കാലം..

ഇനിയൊരു മടക്കയാത്രയില്ലാത്തൊരെൻ 

ബാല്യകാലം...