രാഷ്ട്രീയമില്ലാതെ ജീവിതമില്ല: ആഷിക് അബു

സിനിമ പോലെ തന്നെ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ഉള്ള വ്യക്തിയാണ് സംവിധായകന്‍ ആഷിക് അബു. പല രാഷ്ട്രീയ വിഷയങ്ങളിലും ആഷിക് തന്റെ അഭിപ്രായങ്ങള്‍ തുറന്നുപ്രകടിപ്പിക്കാറുമുണ്ട്.

രാഷ്ട്രീയത്തെക്കുറിച്ച് ആഷിക് അബുവിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. ‘രാഷ്ട്രീയം ജീവിതത്തെ കുറിച്ചു ചില തിരിച്ചറിവുകള്‍ തരും. അതിലേക്കു നീങ്ങാന്‍ ഒരു ഘട്ടത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീടതില്‍ നിന്നു തിരിച്ചുപോകാന്‍ കഴിയില്ല. രാഷ്ട്രീയമില്ലാതെ ജീവിതമില്ല. ആഷിക് പറയുന്നു.

ഇടതുപക്ഷ പ്രസ്ഥാന സഹയാത്രികനായ ആഷിഖ് അബു പഠനകാലത്ത് എസ്എഫ്ഐയില്‍ സജീവമായിരുന്നു. ഇക്കഴിഞ്ഞയിടെ നടന്ന സിപിഎം സംസ്ഥാനസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.