വ്യാസൻ എടവനക്കാട് ചിത്രം; ‘അയാൾ ജീവിച്ചിരിപ്പുണ്ട്’

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യാസൻ എടവനക്കാട് സംവിധായകനാകുന്നു. ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിലൂടെ ജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് വ്യാസൻ. പുതിയ ചുവടുവെപ്പിൽ തൂലികാനാമത്തിനും ചെറിയൊരു മാറ്റം വരുത്തിയാണ് അദ്ദേഹം എത്തുക.

സംവിധായകനാകുക എന്നത് വ്യാസന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം നടക്കുമ്പോൾ തന്റെ യഥാർത്ഥനാമം അതിനായി ഉപയോഗിക്കണമെന്നതും വലിയ ആഗ്രഹമായിരുന്നു. അതിനാൽ വ്യാസൻ എടവനക്കാട് ഇനി വ്യാസൻ കെ.പി എന്നാകും അറിയപ്പെടുക.

സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് ചിത്രത്തിൽ വിജയ് ബാബുവും കമ്മട്ടിപ്പാടത്തിലെ ബാലനെ അവതരിപ്പിച്ച് ഗംഭീരമാക്കിയ മണികണ്ഠനുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.

ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ നടന്നു വരുന്നു. ദേശിയ അവാർഡ്‌ ജേതാവ്‌ ഹരിനായർ കാമറ ചലിപ്പിക്കുന്നു. പ്രധാനലൊക്കേഷൻ ഗോവ. 44 ഫിലിംസാണു നിർമാണം. സംഗീതം ഔസേപ്പച്ചൻ.

ഇന്ദ്രിയം, മെട്രോ, അവതാരം എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ചത് വ്യാസൻ ആയിരുന്നു.