എന്നെ കെട്ടിക്കാന്‍ ആര്‍ക്കാണിത്ര തിരക്ക് ?

ആര്‍ക്കാണ് എന്നെ വിവാഹം കഴിപ്പിച്ചു വിടാന്‍ ഇത്ര താല്‍പര്യം? ആര്‍ക്കാണ് ഇത്ര തിരക്ക് ? ചോദ്യം നടന്‍ ദിലീപിന്റേതാണ്. തന്റെ ചിത്രങ്ങള്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് തന്റെ വിവാഹവാര്‍ത്തയും ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് ദിലീപ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

പുതിയ ചിത്രമായ ഇവന്‍ മര്യാദരാമന്റെ റിലീസിന് തൊട്ടുമുന്‍പാണ് ഈ അപവാദ പ്രചരണം. ദിലീപും കാവ്യയും ഏപ്രില്‍ 16 ന് ഗുരുവായൂര്‍വച്ച് വിവാഹിതരാകുന്നുവെന്ന ഏപ്രില്‍ ഫുള്‍ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാര്‍ത്ത വായിച്ച അടുത്ത സുഹൃത്തുക്കളും വിവാഹവാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് വിവരം ദിലീപിനോട് തിരക്കിയതോടെയാണ് താരം തന്നെ വാര്‍ത്ത നിഷേധിച്ച് നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 തവണയെങ്കിലും തന്റെ വ്യാജവിവാഹവാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. എനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ അത് ജനങ്ങളോട് പറയേണ്ട ബാധ്യത എനിക്കുണ്ട്. അത് പത്രസമ്മേളനം നടത്തി പറയുകയും ചെയ്യും. ദിലീപ് പറഞ്ഞു.