മാര്‍ട്ടിനും ദുല്‍ക്കറും വീണ്ടും ഒന്നിക്കുന്നു

ഒ കെ കണ്‍മണിയ്ക്ക് ശേഷം ദുല്‍ക്കര്‍ സല്‍മാന്‍റെ അടുത്ത ചിത്രമേതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴിലേയ്ക്ക് തല്‍ക്കാലം ഇല്ലെങ്കിലും മലയാളത്തില്‍ ദുല്‍ക്കറിന് തിരക്കേറുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ നായകനാകുന്നു.

എബിസിഡിയ്‌ക്ക് ശേഷം ദുല്‍ക്കര്‍-അപര്‍ണ്ണ-മാര്‍ട്ടിന്‍ പ്രക്കാട്ട്‌ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇത്തവണ ഒരു പ്രണയകഥയുമായാണ് ഇവരെത്തുന്നത്. ഫൈന്‍ഡിങ് സിനിമയുടെ ബാനറില്‍ ജോജു ജോര്‍ജ്, ഷെബിന്‍ ബക്കര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നാണ്‌ ചിത്രത്തിന്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ജോജു ജോര്‍ജ്‌ജ്, ചെമ്പന്‍ വിനോദ്‌, നീരജ്‌ മാധവ്‌ തുടങ്ങിയവരാണ്‌ മറ്റ്‌ താരങ്ങള്‍. ഗുജറാത്ത്‌, മൂന്നാര്‍, ഫോര്‍ട്ട്‌ കൊച്ചി എന്നിവിടങ്ങളാകും ചിത്രത്തിന്റെ ലൊക്കേഷന്‍. റഫീഖ്‌ അഹമ്മദിന്റെയും സന്തോഷ്‌ വര്‍മ്മയുടേയും വരികള്‍ക്ക്‌ ഗോപിസുന്ദര്‍ സംഗീതം നല്‍കും. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ.