എങ്കില്‍ ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ട: ഉണ്ണി ആര്‍.

ജയിലില്‍ കിടന്ന രാഘവന്‍റെ ഭംഗിയാണ് അവാര്‍ഡ് നല്‍കാതിരാക്കാന്‍ കാരണമെങ്കില്‍ ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് എഴുത്തുകാരനും മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ രചന നിർവഹിക്കുകയും ചെയ്ത ഉണ്ണി ആർ. ഒരു നടന്‍റെ അഭിനയമല്ല രൂപമാണ് മാനദണ്ഡമെങ്കില്‍ ജൂറി ചെയര്‍മാനോട് ഹാ കഷ്ടമമെന്നേ പറയാനൊള്ളൂ. ഉണ്ണി ആര്‍ പറഞ്ഞു.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജയിലുകൾ സന്ദർശിച്ച ശേഷമാണ് ഈ സിനിമക്ക് വേണ്ടിയുള്ള കഥാപാത്രത്തെ വാർത്തെടുത്തത്. അതിന് ഉത്തമ ഉദാഹരമാണ് ഗോവിന്ദചാമി, അയാൾ ജയിലിൽ പോവുമ്പോ ഉള്ള രൂപവും പിന്നീട് ഒരു വർഷത്തിന് ശേഷം മാധ്യമങ്ങളിൽ അയാളെ വീണ്ടും കാണിച്ചപ്പോള്‍ ഉള്ള രൂപമാറ്റവും നാമെല്ലാം കണ്ടതാണ്. മുന്നറിയിപ്പിലെ രാഘവനും ജയിലിനുള്ളില്‍ തന്നെയാണ് ജോലി. അയാൾ ഭക്ഷണം കഴിച്ച് വെയിൽ കൊള്ളാതെ ജയിൽ മതിലുകൾക്കുള്ളിൽ സ്വതന്ത്രനായി ജീവിക്കുകയാണ്.

ഇനിയുള്ള ജയില്‍കഥാപാത്രങ്ങള്‍ വിരൂപരായിരിക്കണമെന്ന് സര്‍ക്കാരിനോട് ജൂറി ചെയന്‍മാര്‍ അഭ്യര്‍ഥിക്കരുതെന്ന ഒരു അപേക്ഷ കൂടിയുണ്ട്. ഉണ്ണി ആര്‍ പറഞ്ഞു. മമ്മൂട്ടിക്ക് അവാർഡ്‌ നിഷേധിക്കാൻ കാരണം ചിത്രത്തിലെ അദ്ദേഹത്തിന്റെ സൗന്ദര്യം ആണെന്നും ,20 വർഷം ജയിലിൽ കിടന്ന ആളുകൾ ഇത്ര ഭംഗി ഉണ്ടാവില്ല എന്നാണ് ജൂറി ചെയർമാന്റെ അഭിപ്രായാമെന്ന് വാർത്തകൾ വന്ന സാഹചര്യത്തിലാണ് ഉണ്ണി ആര്‍ തന്‍റെ അഭിപ്രായം പ്രകടമാക്കിയത്. എന്നാൽ വിവാദത്തോട് ജോൺ‌ പോളും മുന്നറിയിപ്പിന്റെ സംവിധായകനായ വേണുവും പ്രതികരിച്ചില്ല.