സിനിമയല്ല ജീവിതമെന്ന് കുട്ടികള്‍ മനസ്സിലാക്കണം: കമല്‍

സിനിമ ജീവിതമല്ലെന്നും അതില്‍ ആവിഷ്കരിക്കുന്നത് അനുകരിക്കാനുള്ളതല്ലെന്നുമുള്ള തോന്നല്‍ കുട്ടികളില്‍ ഉണ്ടാകണമെന്ന് സംവിധായകൻ കമൽ. സിനിമ എഴുതുന്ന ആള്‍ക്കും അത് സംവിധാനം ചെയ്യുന്നവര്‍ക്കും എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ പരിധികളില്ല. എന്നാല്‍ ജീവിതത്തില്‍ അതുണ്ട്. പ്രേമം സിനിമ കാമ്പസുകളെ മോശമായി സ്വാധീനിച്ചെന്ന വാദഗതികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ കാണുന്ന പ്രേക്ഷകനാണ് നല്ലതേത്, ചീത്തയേത് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തിരിച്ചറിയേണ്ടത്. മദ്യം വില്‍ക്കുന്നവന് അത് വില്‍ക്കാം, പക്ഷേ അത് ഉപയോഗിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരാണ്. പ്രേമം സിനിമയെപ്പറ്റി ഞാന്‍ പറഞ്ഞ അഭിപ്രായത്തോട് ഡി.ജി.പി സെന്‍കുമാര്‍ യോജിക്കുന്നെന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്. മറ്റുള്ളവർക്കും താമസിയാതെ ഞാൻ പറഞ്ഞതിലെ പൊരുൾ മനസ്സിലാകും.