നീരജ് മാധവ് തിരക്കഥാകൃത്താകുന്നു

അജു വര്‍ഗീസ്, നീരജ് മാധവ്

അഭിനേതാവ്, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന യുവതാരം നീരജ് മാധവ് മറ്റൊരു രംഗത്തുകൂടി തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തിരക്കഥാരംഗത്തുകൂടി തന്റെ വൈഭവം പ്രകടമാക്കാന്‍ ഒരുങ്ങുകയാണ് ഈ യുവപ്രതിഭ.

ഏറെ നാളായുള്ള ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു തിരക്കഥ എഴുതണമെന്നുള്ളത്. ഈ വാര്‍ത്ത പുറത്തറിയിക്കാന്‍ ഇതാണ് യഥാര്‍ഥ സമയം. നീരജ് മാധവ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ' നീ കോ ഞാ ചാ ' എന്ന സിനിമയൊരുക്കിയ എന്‍.കെ ഗിരീഷ് ആണ് നീരജിന്റെ തിരക്കഥ സിനിമയാക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നീരജ് തന്നെ.

ഉറ്റചങ്ങാതി കൂടിയായ അജുവും നീരജും തന്നെയാണ് സിനിമയിലെ മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്. കൂടാതെ മലയാളസിനിമയിലെ നായകനിരയിലുള്ള മറ്റൊരു നടന്‍ കൂടി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നിര്‍മാണം ജൈസണ്‍ ഇളങ്കുളം. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം തുടങ്ങാനാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.