റോഷ്നി ദിനകർ സംവിധായിക; നായകൻ പൃഥ്വി

പൃഥ്വിരാജ്, റോഷ്‌നി ദിനകര്‍

മലയാള സിനിമ സംവിധാനത്തിലെ സ്ത്രീ സാന്നിധ്യങ്ങളായ അഞ്ജലി മേനോനും രേവതി എസ്. വര്‍മയ്ക്കും ശ്രീബാല കെ. മേനോനും ശേഷം റോഷ്‌നി ദിനകര്‍ എന്ന നവാഗതയും സംവിധാനരംഗത്തേക്ക്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിക്കുന്ന സിനിമ റൊമാന്റിക് കോമഡി എന്റർടെയ്നറാണ്. ശങ്കരരാമകൃഷ്ണന്റേതാണ് തിരക്കഥ. ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. യൂറോപ്പ് ആണ് സിനിമയുടെ പ്രധാനലൊക്കേഷൻ.

ബ്രഹ്മോത്സവം, എന്തിരൻ, ലിംഗ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ ആർ രത്നവേൽ ആണ് ഈ സിനിമയുടെ കാമറ ചെയ്യുന്നത്. ബോളിവുഡിൽ നിന്നുള്ള പ്രമുഖതാരവും ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ട്. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.