ദിൽവാലേയിലെ ആ രഹസ്യം പുറത്ത്

പ്രണയത്തിന് പുതിയ മാനം നല്‍കി ബോളിവുഡില്‍ ഒരുങ്ങിയ ഷാറുഖ് ചിത്രം ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ ഇന്ത്യയിൽ ചിത്രീകരിച്ചത് ആകെ രണ്ടു സ്ഥലങ്ങളിൽ. ഡിഡിഎൽജെയിലെ ഹിറ്റ ഗാനവും അവസാന രംഗവും മാത്രമാണ് ഇന്ത്യയിൽ ചിത്രീകരിച്ചത്.

എൻ.എച്ച്.8ന് അടുത്ത് ഗൗരഗോണിലെ കടുക് പാടങ്ങളിലാണ് ഗാനരംഗം ചിത്രീകരിച്ചത്. അവസാനരംഗമാകട്ടെ മുംബൈയിൽ നിന്നും 90 കിലോമീറ്റർ മാറി പനവല്ലിലുള്ള ആപ്ത റയിൽവേസ്റ്റേഷനിലും. ഡി.ഡി.എൽ.ജെ ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിൽ അണിയറപ്രവർത്തകരാണ് ഈ വിവരം പുറത്തുവിട്ടത്. .

ബോളിവുഡില്‍ ഷാരൂഖിന് കിങ് ഖാന്‍ ആക്കി മാറ്റിയ ആദിത്യ ചോപ്ര ചിത്രമായിരുന്നു ഡിഡിഎല്‍ജെ. 4 കോടി മുടക്കി നിര്‍മ്മിച്ച് 1995ല്‍ റിലീസ് ചെയ്ത ചിത്രം 106 കോടി രൂപയാണ് നേടിയത്. പണത്തിന്റെ മൂല്യം നോക്കിയാല്‍ ഒരു ഇന്ത്യന്‍ സിനിമയും എത്താത്ത ഉയരത്തിലാണ് ഡി.ഡിഎല്‍ജെ നില്‍ക്കുന്നത്. ചിത്രത്തിലെ ഏഴ് ഗാനങ്ങളും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടത്.

ആദിത്യ ചോപ്രയുടെ സംവിധാനത്തില്‍ തയ്യാറായ ചിത്രത്തിലെ രാജ്, സിമ്രന്‍ പ്രണയം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഏറെയും. ആ രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച ഷാറുഖ് ഖാന്‍, കാജോള്‍ ജോഡി ഇന്നും പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടജോഡിയാണ്.