മേരി പ്യാരി ബിന്ദു പുതിയ ട്രെയിലര്‍ കാണാം

ആയുഷ്മാന്‍ ഖുറാനയും പരിനീതി ചോപ്രയും നായികനായകന്മാരായി എത്തുന്ന സിനിമ 'മേരി പ്യാരി ബിന്ദു'വിന്റെ പുതിയ ട്രെയിലർ എത്തി. അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന ചിത്രം പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നു.

നിർമാണം മനീഷ് ശര്‍മ്മയാണ്. ചിത്രത്തില്‍ ബിന്ദു എന്നു പേരുള്ള കഥാപാത്രത്തെയാണ് പരിണീതി അവതരിപ്പിക്കുന്നത്. അഭിമന്യു റോയി എന്നഎഴുത്തുകാരന്റെ വേഷത്തിൽ ആയുഷ്മാന്‍ എത്തുന്നു. ചിത്രം മെയ്12ന് തീയറ്ററുകളില്‍ എത്തും.