ആരുമില്ലാത്തവർക്കൊപ്പം കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് രജിഷ; വിഡിയോ

അനാഥർക്കും അഗതികൾക്കുമായി കൊച്ചി മെട്രോയിൽ ഒരുക്കിയ സ്നേഹയാത്രയിൽ പങ്കെടുത്ത് രജിഷ വിജയൻ. ഫെയ്സ്ബുക്കിലൂടെയാണ് നടി മെട്രോയിൽ യാത്ര ചെയ്യുന്ന വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്.

നിരവധി സുന്ദരന്മാരുടെയും സുന്ദരികളുടെയും ഒപ്പമാണ് യാത്ര ചെയ്യുന്നതെന്ന് പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. എല്ലാവരും മെട്രോയിൽ കയറി യാത്ര ചെയ്യണമെന്നും കൂടാതെ മെട്രോ വൃത്തിയോടെ പരിപാലിക്കണമെന്നും നടി പറയുന്നു.