നിഹലാനിയെ വെട്ടി; പ്രസൂണ്‍ ജോഷി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍

നിഹലാനി, പ്രസൂണ്‍ ജോഷി

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് പഹലജ് നിഹലാനിയെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഗാനരചയിതാവും കവിയുമായ പ്രസൂണ്‍ ജോഷിയാണ് പുതിയ അധ്യക്ഷന്‍. നിഹലാനിയുടെ തീരുമാനങ്ങൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. സിനിമാരംഗത്ത് നിന്നു തന്നെ കടുത്ത എതിര്‍പ്പായിരുന്നു സിനിമാലോകത്ത് നിന്നുയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്....

സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. സംവിധായിക അലന്‍ക്രിത ശ്രീവാസ്തവ കോടതിയെ സമീപിച്ചതിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.

2015 ജനുവരിയിലാണ് നിഹലാനി 23 അംഗ സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് അധ്യക്ഷന്റെ നിയമനം. ഇതനുസരിച്ച് നിഹലാനിയുടെ കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടിയുണ്ടായിരുന്നു.