അറിയുമോ ഇതാരെന്ന്?മേക്ക് ഓവറിൽ ഞെട്ടിച്ച് ബോളിവുഡ് നടി

സിനിമയിൽ മേക്ക് ഓവർ പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാലും സ്ത്രീകൾ അധികം ഈ സാഹസത്തിനു മുതിരില്ലായിരുന്നു. എന്നാലിപ്പോൾ ആ കാലമൊക്കെ പോയി. പ്രത്യേകിച്ചും ബോളിവുഡിൽ. കഴിഞ്ഞദിവസം മേക്ക് ഓവർ ചെയ്ത ഒരു ബോളിവുഡ് നടിയെ കണ്ട് സുഹൃത്തുക്കൾ പോലും തിരിച്ചറിഞ്ഞില്ല. ‌‌

രവീണ ടണ്ടനാണു ആ നടി. ഫറാ ഖാൻ ആണ് തന്റെ ട്വിറ്റർ പേജിൽ നടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇതാരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചത്. പക്ഷേ ചിത്രം കണ്ട ആർക്കും ഒന്നു ഊഹിക്കാൻ പോലും കഴിഞ്ഞില്ല. അത്രയ്ക്കായിരുന്നു നടിയുടെ രൂപമാറ്റം. തനി ആൺ തന്നെ. മീശയും താടിയും വച്ച് ഷർട്ടിന്റെ ബട്ടണും അഴിച്ചിട്ട് തന്റേടത്തോടെ നിന്ന നടിയെ ആദ്യം കുറേ നേരം തിരിച്ചറിയാനേ സാധിച്ചില്ല. നടൻ അനിൽ കപൂറിന്റെ 90 കളിലെ വേഷത്തിലായിരുന്നു ഈ ബോളിവുഡ് സുന്ദരി എത്തിയത്. ഒരു കാലത്ത് ബോളിവുഡിന്റെ മനം കവർന്ന രവീണ ടണ്ടൻ ആയിരുന്നു ആൺവേഷത്തിലെത്തിയ നടിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും.