Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയുടെ അഭിനയം പോരെന്ന് ആമിർ; പിന്നീട് ചെയ്തത്

katrina-aamit

ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. ചിത്രം അനൗൺസ് ചെയ്തതു മുതൽ ബി ടൗണിൽ ഇതിനെക്കുറിച്ച് മാത്രമാണ് സംസാരം. അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ദംഗൽ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്. 

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനേതാക്കളെല്ലാം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി കാതും മൂക്കും കുത്തിയ ആമിർ ഖാന്റെ ചിത്രങ്ങൾ പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.

ദീപാവലി റിലീസ് ആയി ഈ വർഷം നവംബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിലെ കത്രീനയുടെ അഭിനയത്തില്‍ ആമിർ അത്ര തൃപ്തനല്ലെന്നാണ് പുതിയ വാർത്ത. കത്രീനയുടെ ആക്​ഷൻ രംഗങ്ങളാണ് ആമിറിനെ ദേഷ്യം പിടിപ്പിച്ചത്. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിനിമയിലെ കുറച്ച് രംഗങ്ങളുടെ വിഡിയോ ആമിർ കാണുകയുണ്ടായി. അതിൽ കത്രീനയുടെ ആക്‌ഷൻ രംഗങ്ങള്‍ യാതൊരു നിലവാരവുമില്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. ഈ രംഗങ്ങളെല്ലാം കത്രീനയോട് റിഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മിസ്റ്റർ പെർഫക്ഷനിസ്റ്റ്.

ഷാരൂഖ് ചിത്രം സീറോയുടെ സെറ്റിൽ നിന്നും അവധി എടുത്താണ് കത്രീന ഇപ്പോൾ ഈ രംഗങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അമിതാഭ് ബച്ചനും ആമിർ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ. സിനിമയിൽ ദംഗൽ നായിക സനയെക്കാൾ ചെറിയ വേഷമാണ് കത്രീനയുടേത്.