Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇർഫാൻ ഖാന് വേണ്ടി ആമിറും ഷാരൂഖും സല്‍മാനും

irrfan-khan-aamir

ബോളിവുഡ് താരം ഇർഫാൻ ഖാൻ കാൻസർ ബാധിതനായി ചികിത്സയിലാണ്. യുകെയിലാണ് അദ്ദേഹം ഇപ്പോൾ. പുതിയ സിനിമയായ ബ്ലാക്മെയ്ൽ റിലീസിനൊരുങ്ങുന്നതിനിടെയായിരുന്നു താരം അസുഖബാധിതനാകുന്നത്. അതോടെ സിനിമയുടെ പ്രമോഷൻ പരിപാടികളും അണിയറപ്രവർത്തകർ നിർത്തിവെച്ചിരുന്നു.

ഇപ്പോൾ ഇർഫാൻ ഖാന് വേണ്ടി ഈ സിനിമയുടെ പ്രമോഷന് വേണ്ടി ഇറങ്ങുന്നത് ബോളിവുഡിലെ മറ്റു മൂന്ന് സൂപ്പർ ഖാൻമാരാണ്. ഷാരൂഖും സല്‍മാനും ആമിറും ബ്ലാക്െമയ്ൽ സിനിമ പ്രമോഷന് വേണ്ടി കളത്തിലിറങ്ങും. ഇവർക്കായി പ്രത്യേക പ്രദർശനവും അണിയറപ്രവർത്തകർ ഒരുക്കും. 

മറ്റൊരാളുടെ സിനിമയ്ക്ക് വേണ്ടി മൂന്നുസൂപ്പർതാരങ്ങളും ഒരുമിച്ചെത്തുന്നത് അപൂർവമാണ്. അഭിനയ് ഡിയോ ആണ് സിനിമയുടെ സംവിധാനം. കിർതി, ദിവ്യ ദത്ത എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഏപ്രിൽ ആറിന് തിയറ്ററുകളിലെത്തും.