Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ജുവിനുള്ളിൽ മുന്നാഭായി; ഹിറാനിയുടെ ബുദ്ധി സമ്മതിക്കണം!

munnabhau-1

ബോളിവുഡിന്റെ വിവാദനായകൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ റിലീസിനൊരുങ്ങുകയാണ്. രൺബീർ കപൂറിന്റെ ഞെട്ടിക്കുന്ന പ്രകടനമാകും സിനിമയിലെ പ്രധാനആകർഷണം. ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിന്‍റെ കണ്ടാൽ തോന്നൂ. ശരീരഭാഷയിലും ഗംഭീര മേക്ക്ഓവറാണ് രൺബീർ നടത്തിയിരിക്കുന്നത്.

Sanju: Munna Bhai 2.0 | Ranbir Kapoor | Rajkumar Hirani | Releasing on 29th June

ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം രാജ്കുമാർ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കുന്ന സഞ്ജുവിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി. 

സഞ്ജു സിനിമയിൽ മുന്നാഭായി എംബിബിഎസ് സിനിമയിലെ ഒരു രംഗമുണ്ട്. രൺബീർ ഒഴികെയുള്ള മറ്റുതാരങ്ങളെ വിഎഫ്എക്സിലൂടെ പുനസൃഷ്ടിക്കുകയായിരുന്നു. എന്നാൽ ബൊമ്മൻ ഇറാനി സഞ്ജുവിലും അതേ റോളിൽ എത്തുന്നു.

രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖൽനായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു.

മയക്കുമരുന്നിന് അടിമയായതും ജയിലിൽ പൊലീസുകാർക്കു മുന്നിൽ നഗ്നായതും അങ്ങനെ സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം സിനിമയിൽ പുനവതരിപ്പിക്കുന്നു. മകനായും സുഹൃത്തായും കാമുകനായുമൊക്കെ സഞ്ജയ് ദത്തിനെ രൺബീർ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

പരേഷ് രാവൽ, ദിയ മിർസ, സോനം കപൂർ, അനുഷ്ക ശർമ്മ, മനീഷ കൊയ്‌രാള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 29ന് ചിത്രം തിയറ്ററുകളിലെത്തും.