Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷക്കീലയുടെ ബയോപിക്; ബിക്കിനി അണിഞ്ഞ് റിച്ച ഛദ്ദ

shakeela-movie

സിൽക്ക് സ്മിതയുടെ ജീവിതം ഡേർട്ടി പിക്ച്ചറിലൂടെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ബോളിവുഡ്, ഇപ്പോൾ ഷക്കീലയുടെ ജീവിതം സിനിമയാക്കുകയാണ്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

സിനിമയിൽ അതീവ ഗ്ലാമറിലാണ് താരം എത്തുന്നത്. മൊബൈൽ നെറ്റ്‌വർക്ക് പോലുമില്ലാത്ത വനത്തിനുള്ളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. അവിടെ നിന്നും ഒരു ഡ്രൈവറുടെ വൈഫൈ നെറ്റ്‌വർക്കിലൂടെ നടി തന്റെ ബിക്കിനി ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കുകയുണ്ടായി.

ഇന്ദ്രജീത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ഷക്കീലയുടെ കഥാപാത്രത്തോട് നീതി പുലർത്താൻ റിച്ച മലയാളം പഠിക്കുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 

തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് മലയാളക്കര ഇളക്കി മറിക്കുന്നത്. ഇന്ദ്രജിത് ലങ്കേഷിന്റെ ചിത്രം പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കാനാണ് സാധ്യത. ഷക്കീലയുടെ ജീവിതത്തില്‍ സംഭവിച്ച പലകാര്യങ്ങളും ചിത്രീകരിക്കുന്നുണ്ട്. പലരുടെ മുഖംമൂടി വലിച്ചു കീറുന്നതായിരിക്കും ചിത്രമെന്ന വിലയിരുത്തലും ഉണ്ട്.