Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസർ ബോർഡിനെതിരെ ഷക്കീല

shakeela

സെൻസർ ബോർഡിൽ കുരുങ്ങി ഷക്കീലയും. നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയ രംഗത്തേക്ക് മടങ്ങി വരുന്ന സിനിമയാണ് ശീലാവതി. കേന്ദ്രകഥാപാത്രമായാണ് നടിയുടെ രണ്ടാംവരവ്. 

ഷക്കീലുയുടെ 250ാമത്തെ ചിത്രമാണിത്. പത്ത് വർഷത്തിന് ശേഷം നടി നായികയായി എത്തുന്ന സിനിമ കൂടിയാണ്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും റിപ്പോർട്ട് ഉണ്ട്.

എന്നാൽ ഈ സിനിമയ്ക്ക് സെൻസർ സര്‍ട്ടിഫിക്കറ്റ് നൽകാന്‍ സെൻസർ ബോർഡ് അനുവദിക്കുന്നില്ലെന്നാണ് ഷക്കീലയുടെ പരാതി. ഈ സിനിമയുടെ ടൈറ്റിൽ ആണ് ഇതിന് കാരണമായി സെൻസർ ബോർഡ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഷക്കീല പറയുന്നു.

‘ശീലാവതി എന്ന ടൈറ്റില്‍ സിനിമയ്ക്ക് ചേരില്ലെന്നാണ് ഇവർ പറയുന്നത്. എങ്ങനെയാണ് സെൻസർ ബോർഡ് അംഗങ്ങൾ ഈ തീരുമാനത്തിൽ എത്തിയതെന്ന് എനിക്ക് അറിയില്ല. ഇതൊരു ഷക്കീല ചിത്രം ആയതുകൊണ്ടാകുമോ? ഈ സിനിമ കാണുക പോലും ചെയ്യാതെയാണ് ഇവർ ഇങ്ങനെ പറയുന്നത്. ദയവ് ചെയ്ത് അവരുടെ തീരുമാനം പുനഃപരിശോധിക്കണം.’–ഷക്കീല പറഞ്ഞു.

സായ്‌റാം ദസാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും ചിത്രം റിലീസിനെത്തും.

related stories