sections
MORE

പ്രിയനന്ദനന് നേരെ കയ്യേറ്റം; ചാണകവെള്ളം തളിച്ചു

priyanandanan
SHARE

സംവിധായകൻ പ്രിയനന്ദനന് നേരെ കയ്യേറ്റം. തൃശൂർ വല്ലച്ചിറയിലെ വീടിന് സമീപത്ത് വെച്ച് അദ്ദേഹത്തെ ഒരു സംഘം മർദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സംവിധായകന്റെ മേൽ ചാണകവെള്ളവും തളിച്ചു.

ആക്രമണത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും പ്രിയനന്ദനൻ പറഞ്ഞു.

നേരത്തെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയനന്ജനൻ സമൂഹമാധ്യമത്തില്‍ കുറിച്ച പോസ്റ്റ് വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതോടെ സംവിധായകൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്‍റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണൻ അടക്കമുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം പ്രസ്താവനകൾ നടത്തിയിരുന്നു. സംവിധായകൻ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം.  എന്നാൽ മാപ്പു പറയില്ലെന്നായിരുന്നു പ്രിയനന്ദനന്റെ നിലപാട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA