ദേഹത്ത് തൊട്ടുള്ള കളി വേണ്ട, അതാരായാലും: താക്കീതുമായി നടന്‍ ഇര്‍ഷാദ്

irshad-priyanandanan
SHARE

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ചവര്‍ക്ക് താക്കീതുമായി നടന്‍ ഇര്‍ഷാദ്. ‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട. അതാരായാലും’... പ്രിയനന്ദനനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇർഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു.

പ്രിയനന്ദനനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് ഇര്‍ഷാദ് അലി. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍, സൂഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങളില്‍ ഇര്‍ഷാദ് അഭിനയിച്ചിട്ടുണ്ട്.

തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപമാണ് പ്രിയനന്ദനന് നേരെ ആക്രമണമുണ്ടായത്. രാവിലെ ഒൻപതുമണിയോടെ പാൽ വാങ്ങിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. അദ്ദേഹം ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി. ചെവിക്കാണ് പരുക്കേറ്റത്. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായിരുന്നു.

പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ആർഎസ്എസ് പ്രവർത്തകൻ സരോവറാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഒരാള്‍ മാത്രമല്ല, പിന്നിൽ മറ്റാളുകളും ഉണ്ടെന്നും അക്രമിയെ കണ്ടാൽ അറിയാമെന്നും പ്രിയനന്ദനൻ അറിയിച്ചു. എന്നാൽ പൊലീസ് സംരക്ഷണ തേടില്ലെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

സംവിധായകൻ സജീവൻ അന്തിക്കാട്, നടി മാലാ പാർവതി എന്നിവരും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

സജീവൻ അന്തിക്കാട്–പ്രിയനന്ദനെതിരെയുള്ള മതഭ്രാന്തന്മാരുടെ ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.നമ്മുടെ ഒരു ദൈവമോ നമുക്കിഷ്ടപ്പെട്ട ഒരു വ്യക്തിയോ എല്ലാവരുടെയും പ്രിയങ്കരൻ ആകണമെന്നില്ലെന്ന് മാത്രമല്ല മറ്റൊരാളുടെ ശത്രുവാണെന്നും വരാം. നമ്മുടെ പ്രിയങ്കരനോടുള്ള മറ്റുള്ളവരുടെ അപ്രിയം നമുക്ക് പ്രിയങ്കരമല്ലാത്ത വിധം പ്രകടിപ്പിക്കപ്പെട്ടേക്കാം.

സഹിഷ്ണുത പ്രകടിപ്പിക്കുകയും നിയമം അനുശാസിക്കുന്ന വിധത്തിൽ മുന്നോട്ടു പോകുകയുമാണ് ഒരു ലിബറൽ സമൂഹത്തിൽ വ്യക്തികൾ ചെയ്യേണ്ടത്. നിയമം കയ്യിലെടുക്കുന്നത് തെറ്റാണ്, അപലപനീയമാണ്. "നാനാജാതി മതഭ്രാന്തന്മാർക്കും അറിയുന്ന ഏക വഴി ആക്രമണമാണ് " എന്ന പ്രമാണം ഇവിടെയും ശരിയായി എന്നല്ലാതെ വേറൊന്നും പറയാനില്ല.’–സജീവൻ അന്തിക്കാട് പറഞ്ഞു.

മാലാ പാർ‌വതി–അഭിപ്രായത്തോട് യോജിപ്പില്ലെങ്കിൽ കൊണ്ട് പോയി കേസ് കൊടുക്കണം...അത് പിന്നെങ്ങനാ കയ്യാങ്കളിയും ഗുണ്ടായിസവും മാത്രമല്ലേ അറിയത്തൊള്ളു!

അതേസമയം, പ്രിയനന്ദനനെതിരായ ആക്രമണത്തിൽ പങ്കില്ലെന്ന് ബിജെപി തൃശൂർ ജില്ലാ ഘടകം അറിയിച്ചു. ആരുടെയെങ്കിലും വികാരപരമായ നടപടിയാകുമെന്നും ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

വിവിധ കോണുകളില്‍നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. 'ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA