വീണ്ടും ഞെട്ടിച്ച് സണ്ണി ലിയോൺ; സീസൺ 2 ട്രെയിലർ

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പര ‘കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ സീസൺ 2 ട്രെയിലർ പുറത്തിറങ്ങി. സണ്ണിയുടെ പ്രണയവും കുടുംബജീവിതവുമാണ് സീസൺ 2വിൽ പ്രധാനമായും കേന്ദ്രീകരിക്കുന്നത്.

കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരൺജീത് കൗർ എന്ന പെൺകുട്ടി സണ്ണി ലിയോണെന്ന അശ്ലീല ചിത്ര നായികയും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്. തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്പരയിൽ സണ്ണി ലിയോൺ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.

റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്സീരിസിന്റെ പ്രത്യേകത.

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റിൽ പരമ്പരയുടെ ആദ്യ ഭാഗം പ്രദർശനത്തിന‌െത്തിയിരുന്നു. രാജ് അർജുന്‍, കരംവീർ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂർ എന്നിവര്‍ പരമ്പരയിൽ അഭിനയിക്കുന്നു. സീസൺ 2 അടുത്തമാസം 18ന് സംപ്രേക്ഷണം ചെയ്യും.