Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്നതയുടെ അതിപ്രസരവുമായി പൂനം പാണ്ഡെയുടെ പുതിയ സിനിമ; ട്രെയിലർ

poonam-trailer

നഗ്നത പ്രദർശിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന വിവാദനായിക പൂനം പാണ്ഡെ നായികയാകുന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ദ് ജേർണി ഓഫ് കർമ എന്ന ചിത്രം ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ്.

The Journey Of Karma (Official Trailer)

അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ശക്തി കപൂർ ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തിൽ എത്തുന്നത്.

പോൺ സിനിമകളേക്കാൾ വൃത്തികെട്ട സിനിമയായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം. മകൾ ശ്രദ്ധ കപൂർ മുൻനിര നായികയായി തിളങ്ങുമ്പോൾ എന്തിനാണ് ഇതുപോലുള്ള സിനിമകളിൽ അഭിനയിക്കുന്നതെന്ന് ശക്തി കപൂറിനോടും ചോദ്യം ഉയരുന്നു.

2013ൽ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേർണി ഓഫ് കർമ. നഷ വലിയ പരാജയമായിരുന്നു.