നന്ദി ലാലേട്ടാ: വീരേന്ദർ സേവാഗ്

പിറന്നാള്‍ ആശംസകള്‍ നേർന്ന മോഹൻലാലിന് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്.  ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ സെവാഗിന് ആശംസകള്‍ അറിയിച്ചത്. ലാലേട്ടന്‍ എന്നു വിളിച്ചുകൊണ്ടാണ് സെവാഗ് മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കിയത്.

പ്രിയപ്പെട്ട സേവാഗ്, പിറന്നാള്‍ ആശംസകള്‍ എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തപ്പോള്‍, പ്രിയപ്പെട്ട ലാലേട്ടന്‍, നന്ദി, എന്നായിരുന്നു മറുപടിയായി സെവാഗ് കുറിച്ചത്. മോഹനൻലാലിന്റെ ട്വീറ്റിന് താഴെയായി നിരവധി ആരാധകരാണ് സേവാഗിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലും ആശംസകളുമായി സേവാഗ് എത്തിയിരുന്നു.