കുള്ളൻ ഷാരൂഖിനൊപ്പം അനുഷ്ക; സീറോ പോസ്റ്റർ

ഷാരൂഖ് കുള്ളൻ വേഷത്തിലെത്തുന്ന സീറോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികമാരായ കത്രീനയ്ക്കും അനുഷ്കയ്ക്കുമൊപ്പം ഷാരൂഖ് നിൽക്കുന്ന പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഉയരം കുറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യം കണ്ട ആമിര്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചത് അതി ഗംഭീരമെന്നായിരുന്നു. ഷാരൂഖ് സ്വയം കടത്തിവെട്ടിയെന്നും. കത്രീന കൈഫ്, അനുഷ്‌ക എന്നിവരുടെ പ്രകടനം അവിശ്വസനീയമാണെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനു ശേഷം ആമിറിനൊപ്പമ്മുള്ളൊരു ചിത്രം ഷാരൂഖും ട്വീറ്റ് ചെയ്തു.'' ഹഗ് ഫ്രം ദ തഗ്, ബീറ്റ് ദാറ്റ് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സിനിമയുടെ ട്രെയിലർ ഉടൻ റിലീസ് ചെയ്യും.