ഇങ്ങനെയും ഒരു സൂപ്പർഹീറോ; ട്രെയിലർ

ടൈഗർ ഷ്രോഫ് നായകനായി എത്തുന്ന എ ഫ്ലൈയിങ് ജാട്ട് എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാക്വലിൻ നായികയായി എത്തുന്നു.

കെ കെ മേനോൻ, അമൃത സിങ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ട്രോയ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നതാൻ ജോൺസ് ആണ് സിനിമയിലെ വില്ലൻ.