Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പീൽബെർഗും ടോം ഹാങ്ക്സും മെറിൽ സ്ട്രീപ്പും; പോസ്റ്റ് ട്രെയിലർ

the-post

ഹോളിവുഡ് സംവിധായകൻ സ്റ്റീവെൻ സ്പീൽബെർഗും ടോം ഹാങ്ക്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദ് പോസ്റ്റ്. മെറിൽ സ്ട്രീപ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

The Post Trailer (2017) Steven Spielberg Movie

1971 ജൂൺ 13 ന് അമേരിക്കൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പെന്റഗൺ പേപ്പേഴ്‌സ് എന്ന ലേഖന പരമ്പരയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1945 മുതൽ 1968 വരെ വിയറ്റ്‌നാമിന്റെ രാഷ്ട്രീയ സൈനിക മേഖലകളിൽ അമേരിക്ക നടത്തിയ ഇടപെടലുകളുടെ നേർക്കാഴ്ചയാണ് 'പെന്റഗൺ പേപ്പേഴ്‌സ്'.

വാഷിങ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തകയായ കെ ഗ്രഹാം ആയി മെറിൽ സ്ട്രീപ്പും എഡിറ്റർ ബെൻ ബ്രാഡ്‌ലിയായ ടോം ഹാങ്ക്സും വേഷമിടുന്നു. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.