അസറൂദ്ദീന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത് ?

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ വെള്ളിത്തിരയിലെത്തിക്കാന്‍ ഇമ്രാന്‍ ഹാഷ്മി. അസറൂദ്ദീനായി ഇമ്രാന്‍ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

ഒരുപാട് ആളുകള്‍ക്ക് അദ്ദേഹം ഹീറോയും കുറച്ചുപേര്‍ക്ക് വില്ലനുമാണ്. മുപ്പതുവര്‍ഷം അദ്ദേഹം ജീവിതത്തില്‍ ദുരിതം അനുഭവിക്കേണ്ടി വന്നു. ആ ഹീറോയുടെ ജീവിതമാണ് ഇപ്പോള്‍ സിനിമയാകുന്നത്. ഇമ്രാന്‍ ഹാഷ്മി പറയുന്നു.

ക്രിക്കറ്റും വിഷയമാകുന്നുണ്ടെങ്കിലും താരത്തിന്റെ വ്യക്തി ജീവിതമാണ് ഏറ്റവും കൂടുതലായി ചിത്രത്തിൽ പ്രതിപാദിക്കുക. ടോണി ഡിസൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നർഗീസ് ഫക്രി, പ്രാചി ദേശായി, ലാറ ദത്ത എന്നിവരാണ് മറ്റുതാരങ്ങൾ.