ഇന്ത്യൻ സിനിമ പാക്ക് യുവാക്കളെ മോശക്കാരാക്കുന്നുവെന്ന് ഹർജി

ഇന്ത്യൻ സിനിമ പാക്കിസ്ഥാനിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലാഹോർ കോടതിയിൽ ഹർജി ഫയൽ ചെയ്തു. പാക്കിസ്ഥാനി സിനിമാ നിർമാതാക്കളും ഡിസ്ട്രിബ്യൂട്ടേഴ്സുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിൽ ഇന്ത്യൻ സിനിമ പ്രദർശിപ്പിക്കുന്നത് 1979ൽ പുറത്തിറക്കിയ മോഷൻ പിക്ച്ചേഴ്സ് ഓർഡിനൻസിന്റെ നിയമലംഘനമാണെന്ന് അഭിഭാഷകനായ ക്വാസിം ഖാൻ ആരോപിച്ചു. ഇന്ത്യൻ സിനിമകൾ പാക്കിസ്ഥാനിൽ വിജയിക്കുന്നുണ്ടെന്നും ഈ സിനിമകൾ യുവാക്കളിൽ മോശം ചിന്ത വളർത്തുമെന്നും പരാതിയിൽ പറയുന്നു.