ഈ ചിത്രത്തിന്റെ രഹസ്യം വെളിപ്പെടുത്തി സറീൻ ഖാൻ

സറീൻ ഖാൻ

നടി കത്രീന കൈഫിന്റെ അപര എന്ന നിലയിലാണ് സറീൻ ഖാൻ ബോളിവുഡിൽ അറിയപ്പെട്ടിരുന്നത്. ബോളിവുഡ് സുന്ദരിയ്ക്ക് വേണ്ട എല്ലാഗുണങ്ങളും ഉണ്ടായിട്ടും ഐറ്റം ഡാൻസുകളിലും ചെറിയ വേഷങ്ങളിലും ഒതുങ്ങാനായിരുന്നു താരത്തിന്റെ വിധി. വിശാല്‍ പാണ്ഡ്യ സംവിധാനം ചെയ്ത ഹേറ്റ് സ്‌റ്റോറി ത്രിയിലാണ് നടി സറീന്‍ ഖാനെ ആരാധകര്‍ അവസാനമായി കണ്ടത്.

എന്നാല്‍ നടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. നടിയുടെ സ്‌കൂള്‍ കാലത്തെ ഒരു ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തേക്കാള്‍ ഇരട്ടി ഭാരം തോന്നിക്കുന്ന ശരീരം.

വെള്ള വസ്ത്രം അണിഞ്ഞ ഫോട്ടോ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ളതാണ്. പിങ്ക് പ്ലസ് ടുവിന് പഠിക്കുമ്പോഴുള്ളതും. പഠിക്കുന്ന കാലത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ട്. പക്ഷേ അതിലൊന്നും എനിക്ക് വിഷമം തോന്നിയിട്ടില്ലെന്ന് സറീന്‍ പറയുന്നു. പിന്നീട് വണ്ണം കുറയ്ക്കണമെന്നു തോന്നിയപ്പോഴാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് മാറിയതെന്നും സറീൻ

ഇപ്പോൾ ഈ ചിത്രങ്ങൾ കാണുമ്പോൾ തനിക്കു തന്നെ സ്വയം അഭിമാനം തോന്നുന്നുണ്ട്. അന്നും ആരുടെയും അഭിപ്രായങ്ങൾക്ക് കാതുകൊടുത്തിരുന്നില്ല. കാരണം, ഇത് നമ്മുടെ ജീവിതമാണ്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ഒരുനിമിഷം കൊണ്ട് ആരുടെയും തടി കുറയില്ല. ഓരോ ദിവസവും കണ്ണാടിയിൽ നോക്കി നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റം കാണുമ്പോൾ വീണ്ടും ഊർജം ഉണ്ടാകുകയായിരുന്നു.

സിനിമയിലെത്തിയപ്പോൾ ശരീരഭാരം പകുതി കുറഞ്ഞിരുന്നു. പിന്നീട് ആദ്യ സിനിമയിലെ കഥാപാത്രത്തിന് വീണ്ടും ഭാരം കൂട്ടാൻ അവർ ആവശ്യപ്പെട്ടു. അവിടെയും തളരാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഇതെല്ലാം എന്റെ നേട്ടമായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സറീൻ പറഞ്ഞു.