വരൾച്ച; രണ്ട് ഗ്രാമങ്ങൾ ദത്തെടുത്ത് ആമിർ ഖാൻ

മഹാരാഷ്ട്രയിൽ അതികഠിനമായ വരൾച്ച മൂലം ദുരിതമനുഭവിക്കുന്ന രണ്ട് ഗ്രാമങ്ങൾ ദത്തെടുത്ത് ബോളിവുഡ് താരം ആമിർ ഖാൻ. സംസ്ഥാനത്തെ താൽ, കൊരിയഗവോൻ എന്നീ ഗ്രാമങ്ങളാണ് അദ്ദേഹം ദത്തെടുത്തത്. കൂടാതെ ആമിർ തന്നെ നേരിട്ടെത്തി അവിടുത്തെ ഗ്രാമവാസികൾക്ക് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസെടുത്തു.

സത്യമേവ ജയതേയുടെ പിന്നണപ്രവർത്തകർക്കൊപ്പം ഓടിനടന്ന് ആമിർ ഗ്രാമവാസികളെ സഹായിക്കുകയാണ്. 2001ൽ ഗുജറാത്തിലുണ്ടായ ഭൂചനലനത്തെ തുടർന്ന് വൻനാശനഷ്ടമുണ്ടായ ഗ്രാമം ആമിർ നേരത്തെ ദത്തെടുത്തിരുന്നു.