നടിയെ മാനഭംഗപ്പെടുത്തിയ ബോളിവുഡ് നടന്‍ അറസ്റ്റില്‍

ടെലിവിഷന്‍ നടിയെ മാനഭംഗപ്പെടുത്തിയതിന് ബോളിവുഡന് നടനെ അറസ്റ്റ് ചെയ്തു. സീരിയലിലൂടെയും സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ വിശാല്‍ തക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വന്തം വീട്ടില്‍വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. ലൈംഗിക പീഡനം, വഞ്ചന, ക്രിമിനല്‍ കുറ്റങ്ങളാണ് നടനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

മുന്നാഭായി എംബിബിഎസ്, ചാന്ദ്നി ബാര്‍ എന്നീ സിനിമകളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ട്.