മോദിയെ വിമര്‍ശിക്കുന്നത് ഒരു ഫാഷന്‍: അനുപം ഖേര്‍

നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് അനുപം ഖേര്‍. അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതും ഒരു ഫാഷനാണ്. ഇതെന്‍റെയൊരു നിരീക്ഷണമാണെന്നും അനുപം ഖേര്‍ ട്വീറ്റ് ചെയ്തു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ മോദിക്കെതിരെ കടുത്തവിര്‍ശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് അനുപം ഖേറിന്‍റെ ട്വീറ്റ്.

ജനങ്ങളില്‍ ഇത്രയധികം സ്വാധീനമുണ്ടാക്കിയ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് അനുപം ഖേര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ തന്‍റെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുപ്പിക്കണമെന്നത് വലിയൊരു ആഗ്രഹമാണ്. മോദി സമയം തരുകയാണെങ്കില്‍ എന്നായാലും അഭിമുഖം നടത്താന്‍ ഒരുക്കമാണെന്നും അനുപം ഖേര്‍ പറയുന്നു.