അർപിതയുടെ ആഗ്രഹം നിറവേറ്റിയ പ്രിയങ്ക ചോപ്ര

സൽമാന്റെ സഹോദരി അർപിത ഖാന്റെയും ഭർത്താവ് ആയുഷിന്റെയും ആഗ്രഹം നിറവേറ്റി പ്രിയങ്ക ചോപ്ര. പ്രിയങ്ക ഇപ്പോൾ ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും സൂപ്പർതാരമായി കഴിഞ്ഞു. ബേവാച്ച് എന്ന സിനിമയിലൂടെ ഹോളിവുഡ് സൂപ്പർതാരം ഡ്വെയ്‍ൻ ജോൺസണൊപ്പമാണ് പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റം. സിനിമയുടെ ചിത്രീകരണത്തിന് ശേഷം പ്രിയങ്കയുമൊത്തുള്ള നിമിഷങ്ങളെപ്പറ്റിയും സൗഹൃദത്തെക്കുറിച്ചും ഡ്വെയ്ൻ ട്വീറ്റ് ചെയ്തിരുന്നു.

അർപ്പിതയും ആയുഷും ഡ്വെയ്ൻ ജോൺസന്റെ കടുത്ത ആരാധകരനാണ്. അദ്ദേഹത്തെ പരിചയപ്പെടണമെന്ന ആഗ്രഹം പ്രിയങ്കയോട് പറയുകയും ചെയ്തിരുന്നു. പ്രിയങ്ക ഉടൻ തന്നെ അത് നിറവേറ്റുകയും ചെയ്തു. ജോൺസൻ തന്നെ ഇരുവരും ഒത്തുള്ള ചിത്രം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു. ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂർത്തീകരിച്ചുതന്ന പ്രിയങ്കയ്ക്ക് നന്ദിയുണ്ടെന്നും ഡ്വെയ്ൻ ജോൺസൺ വളരെ നല്ല മനുഷ്യനാണെന്നും അർപിത ട്വീറ്റ് ചെയ്തു.