പാക്കിസ്ഥാൻ താരങ്ങൾ അപടകത്തിൽപ്പെട്ടു

അയേഷ ഒമറും അസ്ഫർ റഹ്മാനും

പാക്കിസ്ഥാൻ സിനിമ താരങ്ങളായ അയേഷ ഒമറും അസ്ഫർ റഹ്മാനും അപകടത്തിൽപ്പെട്ടു. വസ്ത്രവ്യാപര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കറാച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് കാർ മാർഗം വരികയായിരുന്നു ഇരുവരും. സിനിമ താരങ്ങളായ അനുഷെ അഷ്റഫും അബ്ബാസ് ജാഫ്രിയും മറ്റൊരു കാറിൽ ഇവരെ അനുഗമിക്കുന്നുണ്ടായിരുന്നു.

കറാച്ചി സൂപ്പർ ഹൈവേയിൽ നൂറിയാബാദിനു സമീപം പുലർച്ചെ അ‍ഞ്ച് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മറ്റൊരു വാഹനം ഇവരുടെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇരുവരെയും കറാച്ചി സൗത്ത് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.