ബോളിവുഡ് ഹാസ്യതാരം റസാഖ് ഖാൻ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് ഹാസ്യതാരം റസാഖ് ഖാൻ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഷാരൂഖ് ഖാൻ ചിത്രമായ ബാദ്ഷയിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമായിരുന്നു റസാഖ്. തൊണ്ണൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രഭുദേവ സംവിധാനം ചെയ്ത ആക്ഷൻ ജാക്സൺ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.