ബാഹുബലി 2വിൽ ബോളിവുഡിൽ നിന്നും ഒരു അതിഥി

സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഹൈദരാബാദ് തുടങ്ങികഴിഞ്ഞു.

ബാഹുബലി 2വിൽ ഒരുപ്രധാനകഥാപാത്രമായി ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് എത്തുന്നു എന്നതാണ് പുതിയ ഗോസിപ്പ്. അനുഷ്കയുടെ സഹോദരിയായാകും മാധുരി എത്തുന്നതെന്നാണ് വാർത്ത. നേരത്തെ ശ്രേയ റെഡ്ഢിയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചത്.

വൈഡ് റിലീസിനൊരുങ്ങുന്ന സിനിമയുടെ ഹിന്ദി വിതരണക്കാരാണ് ബോളിവുഡ് താരങ്ങളെക്കുറച്ചുപേരെ സിനിമയിൽ ഉൾപ്പെടുത്താൻ സംവിധായകനോട് ആവശ്യപ്പെടുന്നത്. ബോളിവുഡിൽ കുറച്ചുകൂടി സ്വീകാര്യത നൽകാൻ ഇത് സഹായകമാകും എന്നാണ് ഇവരുടെ വാദം.

പ്രഭാസിനൊപ്പം അനുഷ്ക തന്നെയാകും ബാഹുബലി 2 വിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയുടെ മൂന്നാം ഭാഗം വരുന്നുണ്ടെന്നും രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു.