വിവാദചിത്രം ബുദ്ധ ഇന്‍ എ ട്രാഫിക് ജാം ട്രെയിലർ

വിവാദചിത്രം ബുദ്ധ ഇന്‍ എ ട്രാഫിക് ജാം ട്രെയിലർ പുറത്തിറങ്ങി. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. അനുപം ഖേർ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഖേറിനു പുറമേ പല്ലവി ജോഷി, മഹി ഗില്‍, അരുണോദയ് സിംഗ് എന്നിവരും അഭിനേതാക്കളാണ്.

ജെഎൻയുവിൽ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെത്തിരുന്നു. ഇന്ത്യയിലെ സദാചാര പൊലീസിന്റെ അക്രമങ്ങളും ചിത്രത്തിൽ വിഷയമാകുന്നു.