കാജലിന്റെ ലിപ്‌ലോക്കിനും സെൻസർ ബോർഡിന്റെ കത്രിക

ബോളിവുഡിൽ സെൻസർ ബോർഡിന്റെ ആവശ്യമില്ലാത്ത ഇടപെടലുകളെ തുടർന്ന് വൻവിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് പറയുന്ന ചിത്രമായ ഉഡ്താ പഞ്ചാബ് സിനിമയിൽ 89 സീനുകൾ കട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം.

ആ വിവാദം അവസാനിക്കും മുൻപെ മറ്റൊരു ചിത്രത്തിന് കൂടി സെൻസർ ബോർഡിന്റെ കട്ട്. കാജൽ അഗർവാൾ–രൺദീപ് ഹൂഡ ചിത്രമായ ദോ ലഫ്സോം കി കഹാനി എന്ന സിനിമയ്ക്കാണ് സെൻസർ ബോർഡിന്റെ കട്ട്. ചിത്രത്തിലെ വിവാദരംഗമായ കാജൽ‌ അഗർവാളിന്റെയും രൺദീപിന്റെയും ലിപ്‌‌‌ലോക്കിനാണ് കത്രിക വച്ചത്.

18 സെക്കൻഡുള്ള നീണ്ട ലിപ്‌ലോക്ക് രംഗം 9 സെക്കൻഡ് ആയി ചുരുക്കി. ചിത്രത്തിൽ കട്ട് ചെയ്ത ആകെ രംഗം ഇതുമാത്രമാണ്.