നടി അശ്വിനി നൃത്തവേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

മറാത്തി നടിയും നർത്തകിയുമായ അശ്വിനി എക്ബോട്ട്(44) നൃത്തപരിപാടി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച വൈകീട്ട് പൂനെയിലെ ഭാരത് നാട്യമന്ദിറിൽ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിനിക്ക് ഹൃദയാഘാതം ഉണ്ടായത്.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.

ദേബു, മഹാഗുരി, ബാവ്രെ പ്രേം ആഹെ, തപ്തപദി, ദന്‍ക്യാവര്‍ ദന്‍ക, ആരംഭ്, ക്ഷാന്‍ഹാ മോക്ഷാ തുടങ്ങിയ മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.