നിറവയറുമായി കരീനയുടെ ഫോട്ടോഷൂട്ട്; വിഡിയോ

അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് താരം കരീന കപൂര്‍ പ്രസവകാലവും ആഘോഷിക്കുകയാണ്. സാധാരണ പ്രസവകാലമടക്കുമ്പോൾ ബോളിവുഡ് നടിമാർ ക്യാമറയ്ക്കും പൊതുപരിപാടികളിൽ നിന്നും മാറിനില്‍ക്കുകയാണ് പതിവ്. എന്നാൽ കരീന അതിൽ നിന്നൊക്കെ വ്യത്യസ്തയാകുകയാണ്.

സിനിമയിൽ ഇല്ലെങ്കിലും ഫോട്ടോഷൂട്ടും ഫാഷൻ ഷോയുമായി കരീന ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. ഇതിൽ എല്ലാ പിന്തുണയും നൽകി ഭർത്താവ് സെയ്ഫ് അലിഖാനും കരീനയ്ക്കൊപ്പമുണ്ട്.

പ്രമുഖമാസികയ്ക്ക് വേണ്ടി ഈയിടെ രാജകീയമായ ഫോട്ടോഷൂട്ട് ആണ് കരീനയും സെയ്ഫും നടത്തിയത്. രാജകീയമായ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി കഴിഞ്ഞു.