ദില്‍വാലേ ട്രെയിലർ കാണാം

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ദില്‍വാലേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കജോളാണ് നായിക.

ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ഉണ്ടാവും. റെഡ്ചില്ലീസ് എന്റര്‍ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.