ഭർത്താവിനെ പരിഹസിച്ച മാധ്യമത്തിന് ദീപികയുടെ ചുട്ടമറുപടി

ഭർത്താവ് ദിനേശ് കാർത്തിക്കിനെ ‘സൗന്ദര്യമില്ലാത്തവൻ’ എന്നു വിശേഷിപ്പിച്ച മാധ്യമപ്രവർത്തകന് ഭാര്യയും ഇന്ത്യൻ സ്ക്വാഷ് താരവുമായ ദീപിക പളളിക്കലിന്റെ ശകാരവർഷം. ഒരു മെൻ ലൈഫ്സ്റ്റൈൽ മാസികയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരമായ ദിനേശ് കാർത്തിക്കിനെ സൗന്ദര്യമില്ലാത്തവനെന്ന് വിശേഷിപ്പിച്ചത്.

ഈ ലേഖനം ശ്രദ്ധിക്കാനിടയായ ദീപിക ഉടൻ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ‘കുറച്ചെങ്കിലും ബോധത്തോടുകൂടി കാര്യങ്ങൾ എഴുതണമെന്നും തന്റെ ഭർത്താവ് ‘ഹോട്ട്’ ആണെന്നും ദീപിക പറഞ്ഞു.

സൗന്ദര്യം കൂടുതലുള്ള പെൺകുട്ടികൾ സൗന്ദര്യമില്ലാത്ത പുരുഷന്മാരെ പ്രണയിക്കുന്നതിന്റെ ഏഴ് കാരണങ്ങൾ എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിലാണ് ഈ പരാമർശം.

ഈ ജോഡികൾ മാത്രമല്ല, അഭിഷേക് ബച്ചൻ, സജിദ് ഖാൻ, ഷൊഹൈബ് മാലിഖ്, സാനിയ മിർസ എന്നിവരെക്കുറിച്ചും ഇതേ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.