ദിൽവാലേയുടെ ആദ്യ കളക്ഷൻ പ്രളയബാധിതർക്ക് നൽകാൻ ഷാരൂഖ്

ഇറങ്ങാനിരിക്കുന്ന ചിത്രമായ ദിൽവാലേയുടെ ആദ്യ കളക്ഷൻ ചെന്നൈ ദുരിതബാധിതർക്ക് ഷാരൂഖ് നൽകിയേക്കുമെന്ന് റിപ്പോർട്ട്. ട്വിറ്ററിലാണ് ഇതുസംബന്ധിച്ച് വാർത്ത പ്രചരിക്കുന്നത്. ഒരു കോടി രൂപ ഷാരൂഖ് ഖാന്റെ നിർമാണ കന്പനിയായ റെഡ് ചില്ലീസ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കഴിഞ്ഞു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 18നാണ് റിലീസ് ചെയ്യുന്നത്. കജോളാണ് നായിക.