റെസ്‌ലിങിനിടെ കസേരകൊണ്ട് തല്ലി; ഖലിയ്ക്ക് പരുക്ക്

മത്സരത്തിനിടെ ഇന്ത്യയിെല മുൻ നമ്പർവൺ റെസ്‌ലർ ആയ ദ് ഗ്രേറ്റ് ഖലിയ്ക്ക് പരുക്ക്. റെസ്‌ലിങിനിടെ കസേര കൊണ്ട് എതിരാളി ഖലിയുടെ മുഖത്ത് അടിക്കുകയായിരുന്നു. തല്ലിനിടെ ബോധം പോയ ഖലിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു.

ഉത്തരാഖണ്ഡില്‍ സംഘടിപ്പിച്ച ദ് ഗ്രേറ്റ് ഖലി‌ റെസ്‌ലിങ് ഷോയ്ക്കിടെയാണ് അപകടം. വിദേശ ഗുസ്തിക്കാരാണ് ഖലിയെ നിലംപരിശാക്കിയത്.

നാല് ഹോളിവുഡ് സിനിമകളിലും രണ്ട് ബോളിവുഡ് സിനിമകളിലും അഭിനയിച്ച താരമാണ് ഖലി. ദിലീപ് സിംഗ് റാണ എന്നാണ് യഥാർത്ഥ പേര്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരുന്ന ഇദ്ദേഹം ഇപ്പോൾ ഒദ്യോഗികമായി വിരമിച്ചു കഴിഞ്ഞു.