ഷാരൂഖ് ചിത്രം ഫാന്‍; ആദ്യ ടീസര്‍

ബോളിവുഡ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ‘ഫാന്‍’ ആദ്യ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു സൂപ്പര്‍ സ്‌റ്റാറിന്റെ കടുത്ത ആരാധകനായാണ്‌ ഷാരൂഖ്‌ എത്തുന്നത്‌. ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണെത്തുന്നതെന്നും കേള്‍ക്കുന്നു.

കണ്ടാല്‍ ഒരേപോലെയുള്ള ബോളിവുഡ് സൂപ്പര്‍ താരവും അയാളുടെ കടുത്ത ആരാധകന്‍റെയും വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. കാഴ്ചയിലുള്ള സാമ്യത്തില്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ എന്ന ഹോളിവുഡ് ചിത്രങ്ങളുടെ മേയ്ക്ക് അപ് മാന്‍ ആയ ഓക്‌സര്‍ ജേതാവ് ഗ്രെഗ് ക്യാനനാണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കുന്നത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഷാരൂഖ് ഖാനെയാണ് സിനിമയില്‍ കാണാന്‍ പോകുന്നതെന്ന് സംവിധായകന്‍ മനീഷ് ശര്‍മ പറയുന്നു.