1500 കിലോയുള്ള കാര്‍ ഉയർത്തി ജോൺ; ഫോർസ് 2 ട്രെയിലർ

2011ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഫോർസിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ജോൺ എബ്രഹാം തന്നെ നായകനായി എത്തുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സൊനാക്ഷി സിൻഹയാണ് നായിക.

അഭിനവ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോയുടെ രഹസ്യാന്വേഷണ ഏജന്റ് ആയാണ് ജോൺ എത്തുന്നത്. ചിത്രത്തിൽ 1580 കിലോ ഭാരമുള്ള ഒരു കാർ ജോൺ ഉയർത്തുന്നുണ്ട്. സിനിമയുടെ ആദ്യ ഭാഗത്തിൽ ബൈക്ക് ഉയര്‍ത്തിയുള്ള ജോണിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. നവംബർ 18ന് ചിത്രം റിലീസ് ചെയ്യും.